പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തു ചേരലും, അധ്യാപകന്‍മാരെ ആദരിക്കലും


തിരൂര്‍: നടുവിലങ്ങടി ഹിദായത്ത് സിബിയാന്‍ മദ്രസ്സയില്‍ 1981 മുതൽ 1988 വരെ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ ഒരുമിച്ച് കൂടി. കഴിഞ്ഞ 40 വർഷങ്ങൾക്ക് മുമ്പ്‌ ഒരു ക്ലാസ് റൂമിൽ ഇരുന്നു ഉണ്ടായിരുന്ന ആ ബന്ധങ്ങൾ അതേ രൂപത്തിൽ ഇന്ന് ഒരുമിച്ച് കൂടിയപ്പോൾ പലരുടെയും മുഖങ്ങൾ പോലും പരസ്പരം അറിയാൻ കഴിയാതെ വന്നപ്പോള്‍ പലരുടെയും കണ്ണുകകളില്‍ നിന്നും അറിയാതെ കണ്ണു നീര്‍ ഒഴുകിയതായിട്ട് കാണാന്‍ കഴിഞ്ഞു.

അന്നത്തെ ക്ലാസ് മുറിയിലെ മറക്കാൻ കഴിയാത്ത കൊച്ചു, കൊച്ചു തമാശകളും, വിഡ്ഢി തരങ്ങള്‍ കാട്ടി കൂടിയതും, പരീക്ഷയില്‍ പോലും ഉത്തരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ അധ്യാപകന്‍മാരുടെ കണ്ണില്‍ പെടാതെ ചില കള്ളത്തരങ്ങള്‍ ചെയിതു പോയതും ഓര്‍മകള്‍ പങ്കു വെച്ചപോൾ കേൾക്കാൻ കഴിഞ്ഞു. അന്നത്തെ ക്ലാസ് റൂമിലെ പത്തോളം പേർ ഇവിടേം വിട്ടു പോയതില്‍ ഉള്ള ദുഃഖവും അവിടെ രേഖ പെടുത്തി. അവരെയെല്ലാം അനുസ്മരിച്ചു കൊണ്ടായിരുന്നു ഈ ഒത്തു ചേരലിന് തുടക്കം കുറിച്ചത്.

അധ്യാപകനായ കെ. ടി. അബൂബക്കര്‍ മുസ്ലിയാര്‍ക്കുള്ള മെമന്റോ സീനിയര്‍ വിദ്യാർത്ഥി ആയ ടി. സി. സുബൈറും, പി. അബ്ദുല്‍ സലാം മുസ്ലിയാര്‍ക്കുള്ള മെമന്റോ ഷാഫി സബ്കയും നല്‍കി ആദരിച്ചു. അനുമോദന ത്തിനു നന്ദി പറഞ്ഞു കൊണ്ട്‌ അധ്യാപകരായ കെ. ടി. അബൂബക്കര്‍ മുസ്ലിയാരും, അബ്ദുൽ സലാം മുസ്ലിയാരും സംസാരിച്ചു. ആശംസകൾ അര്‍പ്പിച്ചു കൊണ്ട്‌ ടി. സി. സുബൈര്‍ മാസ്റ്ററും, സബ്ക ഷാഫിയും സംസാരിച്ചു. അന്‍പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മറ്റു പലരും വിദേശത്ത് ആയത് കൊണ്ട്‌ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വേണ്ടി പുതിയ ഒരു കമ്മറ്റിക്ക് രൂപം കണ്ടു.

ചെയർമാൻ ആയി നജീബ് പുളിക്കലകത്ത് നെയും, ജനറല്‍ കണ്‍വീനര്‍ ആയി അബ്ബാസ് കുന്നത്ത് നെയും ഏകകണ്ഠമായി തീരുമാനിച്ചു. സംഗമത്തിന്റെ ഉത്ഘാടന കര്‍മ്മം ബഹുമാനപ്പെട്ട കെ. ടി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. കടവത്ത് മുസ്തഫ കോഡിനെറ്റ് ചെയിത പരിപാടിയില്‍ കുന്നത്ത് അബ്ബാസ് സ്വഗത പ്രസംഗം നടത്തി. നജീബ് പുളിക്കലകത്ത് അധ്യക്ഷത വഴിച്ചു. തല്‍ഹത്ത് പടിയത്ത് നന്ദിയും പറഞ്ഞു.