ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന് കുഞ്ഞാലിക്കുട്ടി
ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനെന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി. ലോകായുക്തയില്‍ വര്‍ഷങ്ങള്‍ നമ്മള്‍ പിറകോട്ട് പോയെന്നും പല്ലും നഖവും പറിച്ചു കളഞ്ഞു ലോകായുക്തയെ ഉപദേശക സമിതിയാക്കി മാറ്റിയെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഗവര്‍ണര്‍ കേന്ദ്ര പ്രതിനിധിയാണെന്ന് ഓര്‍മ്മപ്പെടുത്തിയ അദ്ദേഹം ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് യാതൊരു സംശയവും ഉണ്ടായില്ലെന്നും പ്രതികരിച്ചു.
ഓര്‍ഡിനെന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയൂ എന്നും കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു. സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥമാണെങ്കില്‍ നിയമസഭയിലാണ് പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത സംവിധാനം കൊണ്ട് ഇനി വലിയ കാര്യമില്ല. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ലോകായുക്തക്ക് അധികാരം തിരിച്ചു നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.