അനീതികൾക്കെതിരിൽ ഭരണകൂടം പോലും നിഷ്ക്രിയമാകുന്നു: സി ടി ശുഹൈബ്
കല്പകഞ്ചേരി: സമൂഹത്തിൽ നടക്കുന്ന അനീതികളെ തുടച്ചുനീക്കാൻ നടപടികൾ സ്വീകരിക്കേണ്ട ഭരണകൂടങ്ങൾ പോലും നിഷ്ക്രിയമാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്‌ഥാന വൈസ് പ്രസിഡന്റ് സി ടി ശുഹൈബ് പറഞ്ഞു. ഉച്ചനീചത്വങ്ങൾ ഇല്ലാതെ സമൂഹത്തെ മുന്നോട്ട് നയിക്കാൻ യുവാക്കൾ സേവന സന്നദ്ധരായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി കടുങ്ങാത്തുകുണ്ട് യൂണിറ്റ് കടുങ്ങാത്തുകുണ്ട് വ്യാപാര ഭവനിൽ നടത്തിയ യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മെയ് മാസം എറണാകുളം വെച്ചു നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രചാരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. സോളിഡാരിറ്റി പുത്തനത്താണി ഏരിയ പ്രസിഡന്റ് റിയാസ് കാട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി ടി സൽമാൻ സ്വാഗതവും ടി പി ലുഖ്മാൻ നന്ദിയും പറഞ്ഞു. മുർഷിദ് വളവന്നൂർ ഖിറാഅത്ത് നടത്തി.