തിരൂർ പൗരാവലി മീഡിയ വൺ സംപ്രേക്ഷണ വിലക്കിനെതിരെ പ്രതിഷേധ സംഗമം നടത്തി

തിരൂർ: മീഡിയ വൺ സംപ്രേക്ഷണ വിലക്കിനെതിരെ തിരൂർ പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. തിരൂർ ടൗൺഹാൾ പരിസരത്ത് നടന്ന സംഗമം കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.

അഡ്വ. യു. സൈനുദ്ദീൻ, പി. രാമൻ കുട്ടി, അഡ്വ. കെ.എ പത്മകുമാർ , വെട്ടം ആലിക്കോയ, അഡ്വ. ദിനേഷ് പൂക്കയിൽ , ഗണേഷ് വടേരി, അഡ്വ. ഷമീർ പയ്യനങ്ങാടി , അഡ്വ. ഗിരീഷ്, അഡ്വ. കെ.സി നസീർ, പി.എ ബാവ, പി.കെ രതീഷ് , കൊൽക്കത്ത വേണു , അബ്ദുസലാം ഫൈസി, ഹംസ ഉമരി, അഡ്വ. വിക്രംകുമാർ , കെ.പി.ഒ റഹ്മത്തുള്ള , പി.പി അബ്ദുറഹ്മാൻ , ഇബ്നു വഫ, രാജ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.