Fincat

ചെറാട് മലയിൽ യുവാവ് കുടുങ്ങിയിട്ട് 30 മണിക്കൂർ പിന്നിടുന്നു, രക്ഷിക്കാൻ സൈന്യം ഉടൻ എത്തും, രക്ഷാപ്രവർത്തനം രാത്രിയിലും തുടരും

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ യുവാവ് കുടുങ്ങിയിട്ട് 30 മണിക്കൂർ പിന്നിടുന്നു. ചെറാട് സ്വദേശിയായ ബാബു സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ശേഷം തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീണുപോകുകയായിരുന്നു. സുഹൃത്തുക്കൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

1 st paragraph

അതേസമയം യുവാവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷി പറഞ്ഞു. ബം​ഗളൂരിൽ നിന്നുള്ള കേന്ദ്ര കരസേന ഉടൻ പാലക്കാട് എത്തുമെന്നും രാത്രിയും ആവശ്യമെങ്കിൽ നാളെയും രക്ഷാപ്രവർത്തനം തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

2nd paragraph

പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയിൽ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം സർക്കാർ തേടി. ഇന്ന് പകൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ പലവട്ടം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും കനത്ത കാറ്റ് വീശുന്നതിനാൽ യുവാവിനെ രക്ഷിക്കാനായില്ല.

യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് നിലവിലെ സാഹചര്യത്തിൽ പ്രഥമ പരിഗണന നൽകുന്നത്. സാഹചര്യം അനുകീലമായതിന് ശേഷമാിരിക്കും താഴെയിറക്കുന്നത്. എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് പുറപ്പെട്ടു. ഇവർ ഉടൻ മലമ്പുഴ എത്തും.

ബം​ഗളൂരില്‍ നിന്നുള്ള വ്യോമസേനാ പാരാ കമാന്ഡോകളും ഉടൻ സംഭവസ്ഥലത്ത് എത്തിച്ചേരും.

വ്യോമസേനയുടെ വിമാനത്തിൽ സുലൂരിൽ എത്തിയ ശേഷം അവിടെ നിന്ന് റോഡ് മാർഗമാണ് ഇവർ മലമ്പുഴയിലെത്തുന്നത്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുള്ളത്.