ചരിത്രകാരൻ ഡോ:ഗംഗാ ധരൻ അന്തരിച്ചു.
പരപ്പനങ്ങാടി : പ്രമുഖചരിത്രകാരൻ ഡോ: എം.ഗംഗാധരൻ ചരിത്രമായി മാറി. ഇന്ന് വൈകുന്നേരം സ്വവസതിയിലാണ് അദ്ധേഹത്തിന്റെ അന്ത്യം.
സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരൻ. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
മലബാർ കലാപത്തെ കുറിച്ചു കാലികറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി.
പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ 1933 ൽ ജനനം.
1954 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി.
മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ മലബാർ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലികറ്റ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. ആറുവർഷക്കാലം കോട്ടയം, കൊല്ലം സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.1970
മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിൽ ചരിത്രം,സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതാറുണ്ട്.
പരപ്പനങ്ങാടി അഞ്ച പുരയിലെ ‘കൈലാസ’ത്തിൽ വിശ്രമജീവിതം നയിച്ച് വരുന്നതിനിടെയാണ് മരണം. ഒരു വർഷത്തിലധികമായി പൊതുജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു അദ്ധേഹം.
ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.
കുടുംബം
ഭാര്യ:യമുനാദേവി. മകൻ:നാരായണൻ. മകൾ:നളിനി