പിരിവിനെന്ന വ്യാജേന വീടുകൾ കയറിയിറങ്ങി തക്കം കിട്ടിയാൽ മോഷണം നടത്തുന്ന പ്രതി കൽപ്പകഞ്ചേരി പോലീസിന്‍റെ പിടിയില്‍


കൽപ്പകഞ്ചേരി: കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വൈലത്തൂർ മച്ചിങ്ങപ്പാറ  എന്ന സ്ഥലത്ത് മകളുടെ  വിവാഹത്തിനാണെന്ന് പറഞ്ഞ് വീടുകൾ കയറിയിറങ്ങി പണപ്പിരിവ്  നടത്തുകയും, ഒരു വീട്ടിൽ വീടിന്റെ പുറത്ത് കളിച്ചുകൊണ്ടിരുന്നു മൂന്നു വയസ്സ് പ്രായമായ കുട്ടിയുടെ മൂന്ന് പവൻ തൂക്കം വരുന്ന വള, അരഞ്ഞാണം, ബ്രേസ്ലെറ്റ് എന്നിവ ഊരി കൊണ്ട് പോയിട്ടുള്ളതാണ്.

ഈ സംഭവം അന്വേഷിക്കുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് സാറിന്റെ നിർദേശപ്രകാരം താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കൽപ്പകഞ്ചേരി ഇൻസ്പെക്ടർ  പി കെ ദാസ്, താനൂർ DANSAF ടീം, കല്പകഞ്ചേരി പോലീസ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയതിൽ സമാനരീതിയിൽ 19/01/22 തീയതി ആലുവയിലും കളവു നടന്നതായി അറിവ് ലഭിക്കുകയും, രണ്ട് സംഭവങ്ങളുടേയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുടിക്കോട് സ്വദേശിയായ മദാരിപ്പള്ളിയാലിൽ അബ്ദുൾ അസീസാണ് കളവ് നടത്തിയത് എന്ന് തിരിച്ചറിയുകയും ടിയാനെ കുറിച്ച് അന്വേഷണം നടത്തിയതിൽ ടിയാൻ വയനാട്ടിലെ മേപ്പാടിയിൽ ഉണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് IPS അവര്‍കൾക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൽപ്പകഞ്ചേരി ഇൻസ്പെക്ടർ പി കെ ദാസും താനൂർ DANSAF ടീമും കൽപ്പറ്റ ഇൻസ്പെക്ടർ പ്രമോദ് എന്നവരുടെ സഹായത്തോടെ പ്രതിയെ മേപ്പാടിയിൽ നിന്നും പിടികൂടിയിട്ടുള്ളതും, പ്രതി കുറ്റം സമ്മതിക്കുകയും പ്രോപ്പർട്ടി റിക്കവറി ആയിട്ടുള്ളതും ആണ്.