Fincat

പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് പീഡിപ്പിച്ചു; കൂട്ട ബലാൽസംഗക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ല

മലപ്പുറം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 24കാരിക്ക് വിവാഹവാഗ്ദാനം നൽകി ആദ്യം വയനാട്ടിൽകൊണ്ടുപോയി പിന്നീട് പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാൽസംഗക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ല. ഇരുപത്തിനാലുകാരിയെ കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പെരിന്തൽമണ്ണ പാതാക്കര കോലോത്തുംപടി കോങ്ങാടൻ ഷാനവാസ് (37)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

1 st paragraph

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് വിവാഹവാഗ്ദാനം നൽകി 2021 ഒക്ടോബർ 12ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിച്ചു. തൊട്ടടുത്ത ദിവസം വയനാട്ടിലെ വൈത്തിരിയിൽ കൊണ്ടുപോയി ആയുർവേദം എന്ന സ്ഥാപനത്തിന്റെ മുറിയിൽ വെച്ച് പ്രതിയും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

2nd paragraph

ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് രാത്രി പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് രണ്ടു സുഹൃത്തുക്കൾക്കൊപ്പം പ്രതി ബലാൽസംഗം ചെയ്തതായും പരാതിയിൽ പറയുന്നു. ജനുവരി ഏഴിനാണ് പെൺകുട്ടി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ഡി വൈ എസ് പി എം സന്തോഷ് കുമാറാണ് കേസന്വേഷിക്കുന്നത്.