കരിപ്പൂർ സ്വർണ്ണ കടത്ത് കവർച്ചാ സംഘത്തിലെ 7 പേർ കൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ 7 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.

മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘത്തലവനും സംഘവുമാണ് പിടിയിലായത്. നിലമ്പൂർ ചക്കാലക്കുത്ത് തെക്കിൽ ഷബാദ് (40) ,വടപുറം പിലാത്തോടൻ ആരിഫ് (32), വടപുറം തൈക്കരത്തൊടിക റനീസ് (32) ,വാണിയമ്പലം കാട്ടുപറമ്പത്ത് സുനിൽ ( 39), എടക്കര പയ്യൻ കേറിൽ ജിൻസൻ വർഗ്ഗീസ് (29) ,ചന്തക്കുന്ന് തെക്കേത്തൊടിക ഹാരിസ് ബാബു (43) ,’താനൂർ സ്വദേശി സക്കീർ എന്നിവരേയാണ് പ്രത്യേക അന്വോഷണ സംഘം കർണ്ണാടകയിലേയും വഴിക്കടവിലേയും രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടിയത്.

ഇവർ കവർച്ചക്കായി വന്ന 3 ആsoബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളേയും രണ്ടാഴ്ച മുൻപും 4 പേരെ ഇന്നലെയും അറസ്റ്റു ചെയ്തിരുന്നു.

ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 13 ആയി.സ്വർണ്ണം അനധികൃതമായി കടത്തിയ തിന് കസ്റ്റംസും കേസ് എടുത്തിട്ടുണ്ട്. 1.5 kg സ്വർണ്ണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

പിടികൂടിയ ഷബാദിനെ നിലവിൽ കാപ്പ ചുമത്തി നാടുകടത്തിയതായിരുന്നു. എന്നാൽ നിബന്ധനകൾ ലംഘിച്ച് നിലമ്പൂരിൽ എത്തുകയും ഗവ. ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡ്യൂട്ടി ഡോക്ടറെ അക്രമിച്ച സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.

ഇതറിഞ്ഞ് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ പേരിൽ 10 ൽ അധികം കേസുകൾ ഉണ്ട്. ഇതോടെ കാപ്പ നിയമ പ്രകാരം ഇയാൾ ജയിലിൽ പോകേണ്ടി വരും. പിടിയിലായവരെ റിമാൻ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവിരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DyടP അഷറഫിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.