പെരിന്തൽമണ്ണ – പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം

പെരിന്തൽമണ്ണ: പെരുമ്പിലാവ് – നിലമ്പൂർ റോഡിൽ പെരിന്തൽമണ്ണ – പട്ടാമ്പി റോഡിലെ കെ.സി തിയറ്ററിനു സമീപമുള്ള നായാട്ടു പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ജൂബിലി ജംഗ്ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി 10മുതൽ 45 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും.

വാഹനങ്ങൾ പട്ടാമ്പി റോഡിൽ നിന്ന് ജൂബിലി റോഡ് വഴിയോ, ചെർപ്പുളശേരി റോഡിൽ നിന്ന് പാതായ്ക്കര വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്ന് കെ.എസ്.ടി.പി കുറ്റിപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.