Fincat

തലക്കാട് പഞ്ചായത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

തിരൂർ: 20 രൂപക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ തലക്കാട് പഞ്ചായത്തിൽ തുടക്കമായി.
പഞ്ചായത്ത് ഓഫീസിന് സമീപത്തെ അനുഗ്രഹ ജനകീയ ഹോട്ടൽ തിരൂർ ആർഡിഒ പി സുരേഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി പുഷ്പ അധ്യക്ഷയായി. പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി മുഹമ്മദാലി, ടി ഷാജി, സി പി ബാപ്പുട്ടി, പിമ്പുറത്ത് ശ്രീനിവാസൻ ,രാജേഷ്, സുലൈമാൻ മുസ്ല്യാർ, ജസ് നാ ഭാനു, ഗിരീഷ് ലാൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ കെ ബാബു സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തിയ 6 ലക്ഷം രൂപയടക്കം ചെലവിട്ടാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് ‘