മാന്ത്രിക ഗുരു വാഴകുന്നം അനുസ്മരണംസംഘടിപ്പിച്ചു.
തിരൂർ മാന്ത്രിക ഗുരു വാഴകുന്നം നംമ്പുതിരിയുടെ 39 മത് ചരമവാർഷികവും അനുസ്മരണ സമ്മേളനവും നടത്തി തിരുർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാന്ത്രികൻ കുമ്പിടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാന്ത്രികൻ നിലമ്പൂർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
വാഴക്കുന്നം തിരുമേനിയുടെ അരുമ ശിഷ്യൻ രാഘവൻ തിരുവേഗപുറ അനുസ്മരണ പ്രഭാഷണം നടത്തി.

മലയാളി മാജിക് അസോസിയേഷൻ സംസാന പ്രസിഡൻറ്
ഇസ്ഹാഖ് പോരുർ , ജില്ലാ പ്രസിഡണ്ട് സുൽഫി മുത്തൻകോട്, മാന്ത്രികരായ പ്രദീപ് ഹുഡിനോ’ മനു മാകൊമ്പ്, ലത്തീഫ് കോട്ടക്കൽ: കെ പി ആർ എന്നിവർ സംസാരിച്ചു ഇതിനോടനുബന്ധിച്ചുള്ള മാന്ത്രിക മൽസരവും സാംസ്കാരിക സമ്മേളനവും മാന്ത്രിക സന്ധ്യയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഫെബ്രുവരി അവസാന വാരത്തിൽ തിരുരിൽ വെച്ച് നടത്താൻ തീരുമാനിച്ചു.