ആലത്തിയൂർ ഹയർ സെക്കന്ററി സ്കൂളിൽ മൈൻഡ് സെറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

ആലത്തിയൂർ: മലപ്പുറം ജില്ലാ പഞ്ചായത്തും ബാംഗളൂർ ഉദ്യം ഫൌണ്ടേഷനും സംയുക്തമായി നടത്തുന്ന സംരംഭകത്ത മൈൻഡ് സെറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആലത്തിയൂർ ഹയർ സെക്കന്ററി സ്കൂളിൽ പി. ടി. എ പ്രസിഡന്റ് ശംസുദ്ധീൻ നിർവഹിച്ചു.

പ്രിൻസിപ്പാൾ സുനത ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ജബ്ബാർ മാസ്റ്റർ, ഓമന ടീച്ചർ, ലുഖ്മാൻ മാസ്റ്റർ, ഐ. പി. ജംഷീർ മാസ്റ്റർ, പ്രവീൺ മാസ്റ്റർ ജുമാന സന എന്നിവർ സംസാരിച്ചു.
