മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്പഠനോപകരണങ്ങള്‍ നല്‍കി

പരപ്പനങ്ങാടി നഗരസഭയില്‍ മത്സ്യത്തൊഴിലാളികളുടെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനമേശയും കസേരയും വിതരണം ചെയ്തു. 60 വയസിന് മുകളില്‍ പ്രായമായ 110 പേര്‍ക്കുള്ള കട്ടില്‍ വിതരണവും ഇതോടൊപ്പം നടന്നു. നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ഫര്‍ണിച്ചര്‍ വിതരണത്തിലൂടെ 270 പേര്‍ക്ക് കട്ടിലും 125 വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളും കൈമാറി. നഗരസഭ പരിധിയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചാണ് അര്‍ഹരായവരെ കണ്ടെത്തിയത്. പരിപാടിയില്‍      കെ.ഷെഹര്‍ബാനു, പി.വി മുസ്തഫ, സി.നിസാര്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.