Fincat

ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരിയും ആക്ടിവിസ്ററുമായിരുന്നു മഹാത്മാഗാന്ധിയെന്ന് ഡോ. ആർസു

തവനൂർ: ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരിയും ആക്ടിവിസ്ററുമായിരുന്നു മഹാത്മാഗാന്ധിയെന്ന് ഡോ. ആർസു അഭിപ്രായപ്പെട്ടു.

1 st paragraph


കണ്ണീർ കുടിപ്പിക്കുന്നവർ പെരുകുന്ന കാലമാണിത്. ഗാന്ധിജി നിലകൊണ്ടത് കണ്ണീരൊപ്പാനാണ് . ആസുര ശക്തിക്ക് കടിഞ്ഞാണിട്ട് ധാർമിക ശക്തിയെ ഉണർത്തി ജനങ്ങൾക്ക് ദിശാബോധം നൽകിയ ഗാന്ധിജി മാനവീയ ഉൽക്കർഷത്തിൻ്റെ അനശ്വര പ്രകാശഗോപുരമാണെന്നും കാലിക്കറ്റ് സർവകലാശാല ഗാന്ധി ചെയർ വിസിറ്റിങ് പ്രൊഫസർ കൂടിയായ ആർസു പറഞ്ഞു ‘ സർവോദയ മേളയുടെ സമാപനം കുറിച്ച് നടന്ന മിത്രമണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവോദയ മണ്ഡലം സംസ്ഥാന കമ്മറ്റിക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച സർവോദയ മിത്ര മണ്ഡലം നേതൃസംഗമത്തോടെ എഴുപത്തിനാലാമത് തിരുന്നാവായ സർവോദയ മേള സമാപിച്ചു.

2nd paragraph


വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ ചേരിതിരിഞ്ഞ സർവസേവാ സംഘത്തിലെ ഏതാനും പേർ ചേർന്ന് സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ടിനെ പുറത്താക്കിയത് അംഗീകരിക്കില്ലെന്നും സർവോദയ മണ്ഡലം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും സംഗമം പ്രഖ്യാപിച്ചു. ഡോ. ജോസ് മാത്യു മേളാ സന്ദേശം നൽകി.
മിത്രമണ്ഡലം ജില്ലാ പ്രസിഡണ്ട് മുളക്കൽ മുഹമ്മദലി ആധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, ടി. ബാലകൃഷ്ണൻ, എച്ച്. സുധീർ, യു. രാമചന്ദ്രൻ , നാസർ കൊട്ടാരത്ത്, അഡ്വ. ഉദയകുമാർ, ഹമീദ് കൈനിക്കര , ഷാജു മഠത്തിൽ, യു.വി.സി. മനോജ് എന്നിവർ പ്രസംഗിച്ചു.

ഡോ. ആർസു രചിച്ച ഗാന്ധിജിയുടെ ഊർജം എന്ന പുസ്തകം തായാട്ട് ബാലൻ പ്രകാശനം ചെയ്തു.