ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ
തിരിച്ചറിയൽ രേഖ എന്ന നിലയിൽ പല സേവനങ്ങൾക്കും ആധാർ ഇന്ന് നിർബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാൻ ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.ഇതിന്റെ സമയപരിധി മുൻപെ തന്നെ അവസാനിച്ച പശ്ചാത്തലത്തിൽ ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാർക്ക് ആർടിഒ ഓഫീസുകളിൽ നിന്ന് ചോദ്യങ്ങൾ നേരിടേണ്ടി വരാമെന്നാണ് റിപ്പോർട്ട്.
കൂടാതെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ഡ്രൈവിങ് ലൈസൻസിലെ മേൽവിലാസം മാറ്റൽ തുടങ്ങി ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ കഴിയാതെ വരാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡ്രൈവിങ് ലൈസൻസിനെ എളുപ്പത്തിൽ ആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ:
- മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് തുറക്കുക
- ‘ലിങ്ക് ആധാർ’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- ഡ്രൈവിങ് ലൈസൻസ് ഓപ്ഷൻ തെരഞ്ഞെടുക്കുക
- ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകുക
- ‘ഗെറ്റ് ഡീറ്റെയിൽസ്’ ക്ലിക്ക് ചെയ്യുക
- ആധാർ നമ്പറും 10 അക്ക മൊബൈൽ നമ്പറും നൽകുക
- സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- മൊബൈൽ നമ്പറിൽ വരുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ആധാർ വേരിഫൈ ചെയ്യുക
- ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പൂർത്തിയായി