Fincat

വള്ളിക്കുന്നിൽ യുവതി ട്രെയിൻ ഇടിച്ച് മരിച്ചതിൽ ദുരൂഹത; മരണത്തിന് കാരണം ഭർതൃ പീഡനമെന്ന് യുവതിയുടെ ബന്ധുക്കൾ.

മലപ്പുറം: ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് വള്ളിക്കുന്ന് അത്താണിക്കലിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. ചാലിയം വട്ടപ്പറമ്പിലെ മുടക്കയിൽ ഗംഗാധരന്റെ മകൾ ലിജിന (37) ആണ് ട്രെയിൻ തട്ടി മരണപ്പെട്ടത്. അത്താണിക്കൽ സ്വദേശി കമ്മിളി കൊല്ലയാളി ലാലുമോന്റെ ഭാര്യ ലിജി കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്കായിരുന്നു ട്രെയിൻ തട്ടി മരിച്ചത്.

1 st paragraph

ഭർതൃ പീഡനമാണ് ദുരൂഹ മരണത്തിന് പിന്നിലുള്ളതെന്ന് കാണിച്ച് ലിജിനയുടെ സഹോദരനും ബന്ധുക്കളും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതിയും നൽകി. ലിജിനയെ നിരന്തരമായി ഭർത്താവ് ഷാലു ഉപദ്രവിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു.

2nd paragraph

ഭർതൃ വീട്ടിലെ നിരന്തരമായ പീഡനത്തെക്കുറിച്ച് ലിജിന പലപ്പോഴായി തന്റെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും നിരന്തരം മാനസികമായും ശാരീരികമായും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന അവസരത്തിലെല്ലാം സ്വന്തം വീട്ടിലേക്ക് ലിജിന എത്തുകയായിരുന്നു പതിവെന്നും സഹോദരൻ ഹരീഷ് കുമാർ എസ് പി ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി. യുവതി ട്രെയിൻ തട്ടി മരിക്കുന്നതിന് മുമ്പ് എഴുതി വെച്ച പീഡനത്തെക്കുറിച്ചുള്ള പരാതിയും എസ് പി ക്ക് കൈമാറിയിട്ടുണ്ട്.
ലിജിനയുടെ മക്കൾ- അക്ഷയ്, അശ്വനികൃഷ്ണ