Shobhika

നവവധു കടലുണ്ടി പുഴയിൽ മരിച്ച നിലയിൽ

മലപ്പുറം: വള്ളിക്കുന്നിൽ വിവാഹശേഷം വീട്ടിൽ വിരുത്തെത്തിയ നവവധു പുഴയിൽ മരിച്ച നിലയിൽ. കോട്ടക്കടവ് പുഴയിലെ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ (26) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ആദ്യ വിരുന്നിനായി ശനിയാഴ്ചയാണ് ആര്യയും ഭർത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്.

1 st paragraph

ശനിയാഴ്ച വൈകീട്ട് വീട്ടിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു. എറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരിൽ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

2nd paragraph

ഇതോടെ രാത്രി ഏറെ വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നു രാവിലെ തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ : റീന.സഹോദരങ്ങൾ: ഭവ്യ, ആദിത്യ.