Fincat

തവനൂർ മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ


തവനൂർ: മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ ആരംഭിക്കും. അയിങ്കലം, എടപ്പാൾ, നരിപ്പറമ്പ്, കാവിലക്കാട്, ആലത്തിയൂർ.

ചമ്രവട്ടം റഗുലേറ്ററിന്റെ ചോർച്ച നികത്തുന്ന പ്രവൃത്തിക്ക് തുടക്കമായി. നാളെ ഉച്ചക്ക് 12 മണിക്ക് പത്രപ്രവർത്തകരും ജനപ്രതിനിധികൾക്കുമൊപ്പം സൈറ്റ് സന്ദർശിക്കും.

1 st paragraph

തിരുനാവായ-തവനൂർ പാലത്തിന്റെ നിർമ്മാണോൽഘാടനം തിരുനാവായയിൽ വെച്ച് മാർച്ചിൽ നടത്താനാണ് ആലോചിക്കുന്നത്.

2nd paragraph

പുറത്തൂർ നായർ തോട് പാലത്തിന്റെ സാങ്കേതികാനുമതി ലഭിച്ചു. രണ്ടാം പ്രാവശ്യ ടെൻഡർ ഉടൻ വിളിക്കും.

ഒളമ്പക്കടവ് പാലത്തിന്റെ ഡിസൈനുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന അവ്യക്തത നീങ്ങി. നടന്ന് വരുന്ന നിർമ്മാണത്തിന് വേഗം കൂടും.

പകുതി പിന്നിട്ട തീരദേശ ഹൈവേയുടെ പ്രവൃത്തിയിൽ വിലങ്ങായി നിന്നിരുന്ന ഇലക്ട്രിക്ക് പോസ്‌റ്റുകൾ മാറ്റാനും നൂറ്റി അറുപതോളം പടുമരങ്ങൾ മുറിക്കാനുമുള്ള അധിക പണം കിഫ്ബി കഴിഞ്ഞ യോഗത്തിൽ അനുവദിച്ചു.

എടപ്പാൾ മിനി സിവിൽ സ്റ്റേഷന്റെ എസ്റ്റിമേറ്റ് എടുത്ത് സമർപ്പിച്ചു. 8 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണം തുടങ്ങാൻ ആവശ്യമായ തുകയുടെ 20% നിലവിലെ ബജറ്റിൽ തന്നെ വക കൊള്ളിച്ചിട്ടുണ്ട്.

എടപ്പാൾ-തവനൂർ റോഡിലെ കുണ്ടയാർ പാലത്തിന്റെ നിർമ്മാണവും മാർച്ച് ആദ്യവാരം തുടങ്ങും. കെ ടി ജലീൽ എംഎൽഎ