Fincat

കരിപ്പൂരിൽ സ്വർണ മിശ്രിതം പിടികൂടി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.845 കിലോ സ്വർണ മിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 356 വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം.