Fincat

ബൈക്കില്‍ ലോറിയിടിച്ച് എസ്‌കെഎസ്എസ്എഫ് നേതാവ് മരണപ്പെട്ടു

പയ്യോളി: ദേശീയപാതയില്‍ നന്തി ഇരുപതാം മൈല്‍സിന് സമീപം ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് മരിച്ചു. വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന താഴെഅങ്ങാടി കോതിബസാറില്‍ മൂന്നിലകത്ത് പറമ്പില്‍ ഹാരിസ് (41) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷുഹൈബിന് പരിക്കേറ്റു.

1 st paragraph

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. ബേപ്പൂര്‍ ചാലിയത്ത് നടക്കുന്ന എസ്‌കെഎസ്എസ്എഫ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇരുവരും ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിറകില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ഇടിച്ച മിനിലോറി നിര്‍ത്താതെ പോയി.

2nd paragraph

എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയംഗവും സംഘടനയുടെ രക്തദാന കോ ഓര്‍ഡിനേറ്ററുമാണ് ഹാരിസ്. മാതാവ്: ഖദീജ. ഭാര്യ: റംല.