കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എല്‍.എന്‍.എസ് എംപ്ലോയ്‌സ് വിംഗ്
മലപ്പുറം: സംസ്ഥാനത്തുടനീളം കൂടുതല്‍ മദ്യഡിപ്പോകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന സമിതി എംപ്ലോയ്‌സ് വിംഗ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംപൂജ്യ ആത്മതാ സ്വാമി യനി കര്‍മ്മപക്ഷ യോഗം ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചുഏറ്റവും കൂടുതല്‍ ലഹരി വ്യാപനം ഇന്ത്യയിലും ഇന്ത്യയില്‍ കേരളത്തിലുമാണെന്നും ഇതിന് തടയിട്ട് കേരള യുവതയെ ഈ മഹാവിപത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി നിര്‍മ്മാര്‍ജന സമിതിയുടെ പ്രവര്‍ത്തനം ഈ രംഗത്ത് മാതൃകാപരവും പ്രോത്സാഹജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ചര്‍ച്ചസ് കൗണ്‍സില്‍ പ്രസിഡന്റ് ഫാദര്‍ മാത്യൂസ് വട്ടിയാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോമു മാസ്റ്റര്‍, എംപ്ലോയ്‌സ് വിംഗ് സംസ്ഥാന സെക്രട്ടറി പി.പി.അലവിക്കുട്ടി, ജില്ലാപ്രസിഡന്റ് വര്‍ഗ്ഗീസ് തണ്ണിനാല്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ലഹരി വ്യാപനത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥ-മത-സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളെയും ജനപ്രതിനികളെയും പങ്കെടുപ്പിച്ച് രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എം.കെ.കാഞ്ഞിയൂര്‍ കര്‍മ്മപദ്ധതി അവതരിപ്പിച്ചു.
യോഗത്തില്‍ കാര്‍ട്ടൂണിസ്റ്റ് വെമ്പായം നസീര്‍, സലാഹുദ്ദീന്‍ കണ്ണൂര്‍, ബാപ്പുഹാജി താനൂര്‍ അഷ്‌റഫ് കോഴിക്കോട്, ബഷീര്‍ കാട്ടൂര്, മജീദ് അമ്പലക്കണ്ടി, ഡോ.പി.പി.നസീഫ് പെരിന്തല്‍മണ്ണ, ചന്ദ്രശേഖരന്‍ പാണ്ടിക്കാട്, വനിതാവിംഗ് ജില്ലാപ്രസിഡന്റ് സി.എച്ച്.ആസ്യടീച്ചര്‍, അബ്ദുറഹിമാന്‍ ഫാറൂഖി പൊന്നാനി, പി.സുന്ദരന്‍ ശാന്തിനഗര്‍, എം.കെ.എ.ലത്തീഫ് എറണാംകുളം, കെ.ടി.ജലീല്‍ മാസ്റ്റര്‍ പാലക്കാട്, മൂസ്സാന്‍ പാട്ടിലത്ത്, ഉമ്മര്‍ വിളക്കോട്, അബു ഗൂഡലായി, യു.സി.സജിത്ത് നാരായണന്‍ പോരൂര്‍, മജീദ് വടകര, അബ്ബാസ്.എ.കെ താമരശ്ശേരി, റഷീദ് മദനി, ഷാനവാസ് തുറക്കല്‍, അഹമ്മദ് ജമാലുദ്ദീന്‍, അഷ്‌റഫ് കോടിയില്‍, വനിതാവിംഗ് സംസ്ഥാന സെക്രട്ടറി കെ.മൈമൂനത്ത് ടീച്ചര്‍, ഉമ്മര്‍ മാസ്റ്റര്‍ വണ്ടൂര്‍,ഷാജു തോപ്പില്‍,അബൂബക്കര്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.