Fincat

മണൽകടത്ത്: മൂന്ന് പേർ തിരൂർ പോലീസിന്റെ പിടിയിൽ


തിരൂർ: പുറത്തൂർ ശ്മശാനം കടവിൽ നിന്നും ടിപ്പർ ലോറികളിൽ അനധികൃതമായി പുഴമണൽ കടത്തുന്നതിനിടെ രണ്ട് പേരെയും ബീരാഞ്ചിറ ഭാഗത്ത് നിന്നും ഒരാളെയും തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

1 st paragraph

പുറത്തൂർ സ്വേദശികളായ മുളക്ക പറമ്പിൽ അബ്ദുൾ ഗഫൂർ (30), പുല്ലാത്ത് ഹാരിസ് (30), ബീരാഞ്ചിറ സ്വദേശി ചെന്തിരുത്തി ഫിറോസ് (32) എന്നിവരാണ് പിടിയിലായത്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫിസർമാരായ ധനേഷ്കുമാർ, അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

2nd paragraph

ഭാരതപ്പുഴയുടെ തീരങ്ങളിൽ നിന്നുള്ള അനധികൃത മണൽകടത്ത് തടയുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.