Fincat

തിരൂർ താനൂർ തീരദേശങ്ങളിൽ ലഹരി വില്പന നടത്തുന്ന സംഘം എം.ഡി.എം.എ യും കഞ്ചാവുമായി അറസ്റ്റിൽ

തിരൂർ: തീരദേശത്ത് ലഹരിയെത്തിച്ച് വില്പന നടത്തുന്ന രണ്ട് പേർ എം.ഡി.എം.എ യും കഞ്ചാവുമായി പോലീസിന്റെ പിടിയിൽ. കൂട്ടായി സ്വദേശി കൊല്ലരിക്കൽ റഷീദ് (30), പച്ചാട്ടിരി സ്വദേശി കളരിക്കൽ മണ്ണശ്ശൻ ദജാനി (50) എന്നിവരാണ് തിരൂർ പോലീസിന്റെ പിടിയിലായത്.

തിരൂർ താനൂർ തീരദേശങ്ങളിൽ ലഹരി വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികൾ. കഴിഞ്ഞ ഡിസംബറിൽ കൂട്ടായി ഭാഗത്ത് യുവാവിനെ അക്രമിച്ച് പണവും സ്വർണ്ണാഭരണവും കവർന്ന കേസ്സിലെ പ്രതിയാണ് എന്ന്. പച്ചാട്ടിരി ഭാഗത്ത് വെച്ചാണ് 15 പാക്കറ്റുകൾ എം.ഡി.എം.എ യും 130 ഗ്രാം കഞ്ചാവും ഇവ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കാറുമായി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത് എ.എസ്.ഐ ദിനേശ്, സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷറഫുദ്ദിൻ, ഷിജിത്ത്, ഉണ്ണിക്കുട്ടൻ, അരുൺദേവ്, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

2nd paragraph