Fincat

പുൽവാമ രക്തസാക്ഷികളെ അനുസ്മരിച്ച് തിരൂർ തുഞ്ചൻ ഗവ.കോളേജ് എൻ സി സി

തിരൂർ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ടി.എം.ജി കോളേജ് NCC യൂനിറ്റിന്റെ ആദരം. ജീവൻ പൊലിഞ്ഞ 40 ധീര സൈനികരുടെ ചിത്രത്തിന് മുമ്പിൽ മെഴുകുതിരി കത്തിച്ച് വെച്ച് അനുശോചനം അർപ്പിച്ചു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.മുഹമ്മദ് അനുസ്മരണ സന്ദേശം നൽകി. കോളേജ് സൂപ്രണ്ട് ശ്രീ. സാജൻ , അണ്ടർ ഓഫീസർമാരയ അഞജലി പ്രകാശ്, മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു. കോളേജ് NCC ഓഫീസർ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് അനുസ്മരണ ചാടങ്ങിന് നേതൃത്വം നൽകി.