പൊലീസിൽ കുഴപ്പക്കാർ ഉണ്ട്, ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: പൊലീസിൽ കുഴപ്പക്കാരുണ്ടെന്ന ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അം​ഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ കുഴപ്പക്കാർ ഉണ്ട്. അവരെ ശ്രദ്ധിക്കും. അവർക്കെതിരെ നടപടി എടുക്കും. വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എമ്മിലെ വിഭാഗീയതയ്ക്കെതിരെയും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വിഭാഗീയത അവസാനിപ്പിക്കണം. ഇല്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും. ചില സഖാക്കളെ കുറിച്ച് ഉയർന്ന വിമർശനങ്ങൾ അവർ സ്വയം പരിശോധിക്കണം. വിഭാഗീയതയിൽ കടുത്ത നടപടി ഉണ്ടാകും. വിഭാഗീയതയ്‌ക്ക് ആരൊക്കെ ആണ് നേതൃത്വം നൽകുന്നത് എന്ന് കൃത്യമായി അറിയാം. അവർ തിരുത്തണം, അല്ലെങ്കിൽ തിരുത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

സി.പി.ഐ സർക്കാരിന്റെ സഖ്യകക്ഷി ആണെന്നും ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിനെ നിയന്ത്രിക്കാൻ പോകണ്ടെന്നും . വരുതിക്ക് നിർത്തണമെന്ന് മോഹം വേണ്ടെന്നും. മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു.