പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാത്രിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കുടുങ്ങി സബ് രജിസ്ട്രാറും പ്യൂണും
മലപ്പുറം : പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്. രാത്രിയില്‍ ആയിരുന്നു വിജിലന്‍സിന്റെ പരിശോധന.

ആധാരം ഏജന്റുമാര്‍ വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാത്രി ഏഴിന് ശേഷമാണ് വിജിലന്‍സ് സംഘം ഓഫീസിലെത്തിയത്. സബ് രജിസ്ട്രാറുടെ കയ്യില്‍ നിന്ന് 28600 രൂപയും പ്യൂണിന്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും വിജിലന്‍സ് കണ്ടെടുത്തു.