എസ് എഫ് ഐ പ്രവർത്തകർ മൗലാന കോളേജിലേക്ക് മാർച്ച് നടത്തി.

തിരൂർ: വിദ്യാർത്ഥികൾക്കു നേരെ അതിക്രമം അഴിച്ചുവിടുകയും അകാരണമായി സസ്പെൻറ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ
മംഗലം മൗലാന കോളേജിലേക്ക് മാർച്ച് നടത്തി.

അകാരണമായി സസ്പെന്റ് ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചെടുക്കുക. പോലീസിനെ വരുത്തി വിദ്യാർത്ഥികളെ മർദ്ദിച്ച
അധികൃതർക്കെതിരെ നടപടി സ്വീകരിക്കുക. മാനേജ്മെന്റ് ഗുണ്ടായിസം അവസാനിപ്പിക്കുക. ഗ്യാങ് സംഘർഷങ്ങൾക്ക് നേരെ കർശന നടപടി സ്വീകരിക്കുക കോളേജിൽ ക്യാമ്പസ് അന്തരീക്ഷം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ് എഫ് ഐ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.മാർച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ കെ എ സക്കീർ ഉദ്ഘാടനം ചെയ്തു. കെ കെ ജിംഷാഫ് അധ്യക്ഷനായി.എസ് എഫ് ഐ ജില്ലാ പ്രസിഡൻറ് ഇ അഫ്സൽ, കെ ശ്യാംജിത്ത്, ടി ജൈസൽ, ടി ഷിനി, എന്നിവർ സംസാരിച്ചു.

മംഗലം അങ്ങാടിയിൽ നിന്നും ആരംഭിച്ച പ്രകടനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ ഉദ്ഘാടനം ചെയ്തു.തുടർന്ന് മാർച്ച് കോളേജ് ഗേറ്റിന് മുന്നിൽ സിഐ എം ജെ ജിജോ, എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. മാർച്ചിന് മെഹബൂബ്, തേജ, ഷിബിൽ, ജാസിം, അനസ് എന്നിവർ നേതൃത്വം നൽകി..