തിരൂർ ജില്ലാ ആശുപത്രിയിലേക്ക് നാളെ എൽഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തും

തിരൂർ: തിരൂർ ജില്ലാ ആശുപത്രി എച്ച് എം സി യെ നോക്കുകുത്തിയാക്കി ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ വെളളിയാഴ്ച ജില്ലാആശുപത്രി ധർണ്ണ നടത്തും

സംസ്ഥാന സർക്കാർ ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്ന നടപടികൾ തുടരുമ്പോൾ ആശുപത്രിയെ തകർക്കാനാണ് എല്ലാ പഞ്ചായത്ത് ഭരണ നേതൃത്വം ശ്രമിക്കുന്നത്. ഭരണനിർവ്വഹണത്തിന് മേൽനോട്ടം വഹിക്കേണ്ട ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗം ക്യത്യമായി ചേരാൻ പോലും തയ്യാറാകാതെയും രോഗികൾക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ തടസ്സപ്പെടുത്തിയും സർക്കാർ നയം അട്ടിമറിക്കാനാണ് യു ഡി എഫ് ജില്ലാ പഞ്ചായത്ത് നേതൃത്വം ശ്രമിക്കുന്നത്. തകർന്നു വീണ ലിഫ്റ്റ് നന്നാക്കി രോഗികൾക്ക് ഉപയോഗപ്രദമാക്കാൻ ശ്രമിക്കുന്നില്ല ഓപ്പറേഷൻ തിയേറ്റർ നിർമ്മാണം രണ്ടു വർഷമായി മുടങ്ങി കിടക്കുകയാണ്. ആശു പത്രിവികസനത്തിന് സർക്കാർ ഫണ്ട് നൽകുന്നുവെങ്കിലും അതിനനുസരിച്ച് പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് തയ്യാറാകാത്തതിലും പ്രതിഷേധിച്ചാണ് എൽ ഡി എഫ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിർ ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുന്നത്. പ്രകടനം വെള്ളി പകൽ 10 ന് താഴേ പാലം എസ് ബി ഐ പരിസരത്തു നിന്നാരംഭിക്കുമെന്ന് എൽഡിഎഫ് നേതാക്കളായ അഡ്വ പി ഹംസ കുട്ടി, പിമ്പുറത്ത് ശ്രീനിവാസൻ , വി നന്ദൻ, കെ പി അലവി, സി എം ചന്ദ്രമോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.