അറിവനുഭവങ്ങൾ തേടി വിളക്കത്തിരിക്കാൻ മർകസ് വിദ്യാർത്ഥികൾ പൊന്നാനിയിൽ
പൊന്നാനി: കാരന്തൂർ ജാമിഅ: മർകസുസ്സഖാഫത്തി സ്സുന്നിയ്യ: ശരീഅത് കോളേജ് 2021-22 ബാച്ച് മുത്വവ്വൽ ഫൈനൽ വിദ്യാർത്ഥികൾ പൊന്നാനി വലിയ ജുമുഅത് പള്ളിയിൽ വിളക്കത്തിരിക്കൽ ചടങ്ങിൽ സംബന്ധിക്കാനെത്തി.
അഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് വിശ്വപ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും സ്വൂഫീ വര്യനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) ആണ് പള്ളിയും വിളക്കും സ്ഥാപിച്ചത്.
വെളിയങ്കോട് ഉമർഖാസിയെ പോലുള്ള മഹാ പണ്ഡിതർ വിളക്കത്തിരുന്ന് പഠനവും അധ്യാപനവും നടത്തിയിട്ടുണ്ട്.
തുടർന്ന് നൂറ്റാണ്ടുകളായി വിവിധ മതപാഠശാലകളിൽ നിന്ന് വിദ്യാർത്ഥികൾ അനുഗ്രഹത്തിനായി വർഷാവർഷം പൊന്നാനിയിലെത്തി വിളക്കത്തിരിക്കുന്നു.
മർകസ് ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്ർ മുസ്‌ലിയാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ
ശരീഅത് കോളേജ് മുദരിസുമാരുടെ നേതൃത്വത്തിൽ വിളക്കത്തിരിക്കലിന് നേതൃത്വം നൽകി.
കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ വിളക്കത്തിരുന്ന് ദർസിന് നേതൃത്വം നൽകി. ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ അസ്സഖാഫി,
ജുമുഅത്ത് പള്ളി സെക്രട്ടറി വി. സെയ്ദ് മുഹമ്മദ് തങ്ങൾ, അബ്ദുല്ല ബാഖവി ഇയ്യാട്, കെ.എം മുഹമ്മദ് ഖാസിം കോയ അതിഥികളെ സ്വീകരിച്ചു.
മർകസ് മുദരിസുമാരായ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി തങ്ങൾ, മുഹ് യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, നൗഷാദ് സഖാഫി കൂരാറ, ഹകീം സഅദി കരുനാഗപ്പള്ളി, സയ്യിദ് ശിഹാബ് വാരണാക്കര, അബ്ദുൽ കരീം ഫൈസി വാവൂർ, ഖാരിഅ് അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ ഖാദിർ സഖാഫി പൈലിപ്പുറം സംബന്ധിച്ചു.