വാടക പരിഷ്‌കരണ ബില്‍ നടപ്പുസമ്മേളനത്തില്‍ നിയമമാക്കണം; കെട്ടിട ഉടമകള്‍


മലപ്പുറം: നിയമസഭയുടെ പരിഗണനയിലുള്ളതും  കേന്ദ്ര സര്‍ക്കാര്‍  അംഗീകരിച്ചതുമായ മാതൃകാവാടക പരിഷ്‌ക്കരണ ബില്ല് നടപ്പ് സമ്മേളനത്തില്‍ നിയമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്  കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
  സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എസ്.മംഗലം  കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി പി.പി.അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ചങ്ങരംകുളം മൊയ്തുണ്ണി, അബ്ദുറഹിമാന്‍ ഫാറൂഖി, പി.മോഹനന്‍ പൊന്നാനി, ഫസല്‍ മുഹമ്മദ്, കെ.മുഹമ്മദ് യൂനുസ് പെരിന്തല്‍മണ്ണ, കെ.അഷ്‌റഫ് കുഞ്ഞാപ്പ എടവണ്ണ, വി.ടി.മുഹമ്മദ് റാഫി കാളികാവ്, എം.സഹദേവന്‍, ചൈതന്യ ചന്ദ്രന്‍ അങ്ങാടിപ്പുറം, കല്ലായി ആലിക്കോയഹാജി കരുവാരക്കുണ്ട്. ഉമ്മര്‍ സബാന, സലീം മാമ്പള്ളി ചുങ്കത്തറ, ഇ.മെഹബൂബ് കൊണ്ടോട്ടി, കലന്തന്‍ നാണി പോത്തുകല്ല്, എടപ്പറ്റ മുഹമ്മദലി, പി.അഹമ്മദ്‌കോയ ചോക്കാട്, മാറഞ്ചേരി ഇബ്രാഹിം, ലുഖ്മാന്‍ അരീക്കോട്, എ.ടി.സാജിദ്, എം.സജീവന്‍ എടക്കര, അകമ്പാടം അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
റവന്യൂ ടാക്‌സ്, ലേബര്‍ ടാക്‌സ് എന്നിവയില്‍ കോവിഡ് കാലത്തെ ഇളവുകള്‍ അനുവദിക്കാതെയുള്ള ജപ്തി നടപടികളില്‍ യോഗം പ്രതിഷേധിച്ചു. അസോസിയേഷന്റെ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുടെ  ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 24ന്  മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും നേരില്‍ കാണുന്നതിനും യോഗം തീരുമാനിച്ചു.
ഫോട്ടോ;കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എസ്.മംഗലം ഉല്‍ഘാടനം ചെയ്യുന്നു.