സ്വപ്നാ സുരേഷ് നാളെ പുതിയ ജോലിക്ക് കയറും
സ്വർണ്ണ കടത്ത് കേസിൽ ജാമ്യത്തിലെത്തിയ പ്രതിക്ക് പുതിയ ജീവിത വഴി; സ്വപ്നാ സുരേഷ് നാളെ പുതിയ ജോലിക്ക് കയറും
തിരുവനന്തപുരം: ജീവിത്തിലെ കറുത്ത അധ്യായങ്ങൾക്ക് ഇടവേള നൽകി സ്വപ്‌ന സുരേഷ് ജിവിതത്തിലെ പുതിയ അധ്യായത്തിലേക്ക്.സമീപകാലത്ത് നൽകിയ അഭിമുഖങ്ങളിലൊക്കെത്തന്നെയും തന്റെ ജീവിതമാർഗ്ഗം പൂർണ്ണമായും അടഞ്ഞതിനെപ്പറ്റിയായിരുന്നു സ്വപ്‌ന സംസാരിച്ചിരുന്നത്.ഈ പ്രതിസന്ധിക്ക് ഇപ്പോൾ പരിഹാരമായിരിക്കുകയാണ്.നാളെ മുതൽ പുതിയ ജോലിയിൽ പ്രവേശിക്കുകയാണ് സ്വപ്‌ന.
പാലക്കാട് ആസ്ഥാനമായുള്ള ഹൈറേഞ്ച് റൂറൽ ഡവലപ്പ്‌മെന്റ് സൊസൈറ്റിയിലാണ് സ്വപന ജോലിയിൽ പ്രവേശിക്കുന്നത്.43000 രൂപ പ്രതിമാസ വേതനത്തിലാണ് സ്വപ്‌ന ജോലിയിൽ പ്രവേശിക്കുന്നത്. പ്രതിസന്ധികളിൽപ്പെട്ടുഴലുന്ന സ്വപ്‌നയ്ക്ക് ആശ്വാസമാകുകയാണ് പുതിയ ജോലി.അതേസമയം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു. അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ ആണ് വക്കാലത്തൊഴിഞ്ഞത്. വക്കാലത്തൊഴിഞ്ഞതിന്റെ കാരണം വ്യക്തമല്ല. സ്വപ്നയുടെ കേസ് പരിഗണിക്കുന്ന കൊച്ചി എൻഐഎ കോടതിയിൽ അഭിഭാഷകൻ നിലപാടറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷം സ്വർണക്കടക്ക് കേസ് വീണ്ടും സജീവ ചർച്ചയാവുന്നതിനിടെയാണ് അഭിഭാഷകന്റെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. എം ശിവശങ്കർ ഐഎഎസ് കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയാണ് എന്ന ആരോപണങ്ങളുമായി പുസ്തകമെള കത്തെഴുതിയതിന് പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ശിവങ്കറിന്റെ അവകാശവാദങ്ങൾക്ക് എതിരെ സ്വപ്ന സുരേഷ് രംഗത്തെത്തുകയും ചെയ്തതോടെ വിവാദം കൊഴുക്കുകയായിരുന്നു.