Fincat

ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും; മോഹൻലാലിൻ്റെ ‘ആറാട്ട്’ പ്രദർശനത്തോടെയാണ് തുടക്കം

ഷാർജ: ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. കൊവിഡ് 19 ഉണ്ടാക്കിയ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ അൽ ഹംറ സിനിമ തീയറ്റർ ഇന്ന് മുതൽ മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. മോഹൻലാലിൻ്റെ ആറാട്ട് എന്ന ചിത്രത്തിൻ്റെ പ്രദർശനത്തോടെയാണ് വീണ്ടും പ്രവർത്തനമാരംഭിക്കുന്നതെന്ന് ഉടമ അബ്ദുൽ റഹ്മാൻ പറഞ്ഞു.

1 st paragraph

നവീകരിച്ച തീയറ്ററിൽ 600 സാധാരണ സീറ്റുകളും ബാൽക്കണിയിൽ 240 സീറ്റുകളുമാണുള്ളത്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1, വൈകിട്ട് 4, 7, രാത്രി 10 എന്നിങ്ങനെ നാല് ഷോകളും വാരാന്ത്യങ്ങളിൽ രാവിലെ 10നും പുലർച്ചെ 1.30നുമടക്കം ആറ് ഷോകളും ഉണ്ടായിരിക്കും. നേരിട്ടും ഫോണിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

2nd paragraph