മുതിർന്ന മാധ്യമ പ്രവർത്തകൻ അസ്സയിൻ കാരന്തൂർ നിര്യാതനായി
കോഴിക്കോട്:: ‘മാധ്യമം’ മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അസ്സയിൻ കാരന്തൂർ (69) നിര്യാതനായി. കാരന്തൂരിലെ വീടിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം വൈകീട്ട് 7.30 ന് കാരന്തൂർ ജുമാമസ്ജിദിൽ.
1987ൽ ‘മാധ്യമ’ത്തിന്റെ തുടക്കം മുതൽ വിവിധ യൂണിറ്റുകളിൽ പ്രവർത്തിച്ച അദ്ദേഹം 2018 മെയ് 31 നാണ് വിരമിച്ചത്. കോഴിക്കോട് മദർ യൂനിറ്റിലും കൊച്ചിയിലും ന്യൂസ് എഡിറ്ററായിരുന്നു. ഡെപ്യൂട്ടി എഡിറ്റർ, ലീഡർ പേജ് എഡിറ്റർ, റീഡർ റിലേഷൻസ് എഡിറ്റർ എന്നീ ചുമതലകളും വഹിച്ചു. ‘മാധ്യമ’ത്തിെൻറ എഡിറ്റോറിയൽ വിഭാഗം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പരേതനായ പാറപ്പുറത്ത് അവറാന്കോയ ഹാജിയുടെ മകനാണ്.
ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് തൗസീഫ്, ആയിശ സന, ലിംത ഫാത്തിമ. മരുമകൻ: മോനിഷ് അലി.
സഹോദരങ്ങള്‍: പ്രൊഫ. പി. കോയ, സി പി മുഹമ്മദ് കോയ(ദുബൈ), പി ആലിക്കോയ, ഡോ. അബ്ദുല്‍ അസീസ് (കോയമ്പത്തൂര്‍), പി ഹബീബ് (ദുബൈ).