എൽഡിഎഫ് ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
തിരൂർ: തിരൂർ ജില്ലാ ആശുപത്രി എച്ച് എം സി യെ നോക്കുകുത്തിയാക്കി ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ജില്ലാആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
സംസ്ഥാന സർക്കാർ ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്ന നടപടികൾ തുടരുമ്പോൾ ആശുപത്രിയെ തകർക്കാനാണ് എല്ലാ പഞ്ചായത്ത് ഭരണ നേതൃത്വം ശ്രമിക്കുന്നത്. ഭരണനിർവ്വഹണത്തിന് മേൽനോട്ടം വഹിക്കേണ്ട ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗം ക്യത്യമായി ചേരാൻ പോലും തയ്യാറാകാതെയും രോഗികൾക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ തടസ്സപ്പെടുത്തിയും സർക്കാർ നയം അട്ടിമറിക്കാനാണ് യു ഡി എഫ് ജില്ലാ പഞ്ചായത്ത് നേതൃത്വം ശ്രമിക്കുന്നത്. തകർന്നു വീണ ലിഫ്റ്റ് നന്നാക്കി രോഗികൾക്ക് ഉപയോഗപ്രദമാക്കാൻ ശ്രമിക്കുന്നില്ല ഓപ്പറേഷൻ തിയേറ്റർ നിർമ്മാണം രണ്ടു വർഷമായി മുടങ്ങി കിടക്കുകയാണ്. ആ ശു പത്രിവികസനത്തിന് 1 സർക്കാർ ഫണ്ട് നൽകുന്നുവെങ്കിലും അതിനനുസരിച്ച് പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് തയ്യാറാകാത്തതിലും പ്രതിഷേധിച്ചാണ് എൽ ഡി എഫ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിർ ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. ധർണ്ണ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും എച്ച് എം സി അംഗവുമായ എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. പിമ്പുറത്ത് ശ്രീനിവാസൻ അധ്യക്ഷനായി അഡ്വ പി ഹംസക്കുട്ടി, അഡ്വ കെ ഹംസ, വി നന്ദൻ, പാറപ്പുറത്ത് കുഞ്ഞുട്ടി കെ പി അലവി, ഷമീർ പയ്യനങ്ങാടി, ഇ അഫ്സൽ എന്നിവർ സംസാദിച്ചു.
കെ അബ്ദു, മേച്ചേരി സൈതലവി, സൈനുദ്ദീൻ, സി പി ബാപ്പുട്ടി, രാമചന്ദ്രൻ , രാജു എം ചാക്കോ, എന്നിവർ നേതൃത്വ നൽകി