ക്യു സി ബി എസ് സംവിധാനം വാട്ടര്‍ അതോറ്റി തടഞ്ഞു


മലപ്പുറം: വാട്ടര്‍ അതോറിറ്റിയിലെ ടെണ്ടര്‍ നടപടികളില്‍ ക്വാളിറ്റി ആന്റ് കോസ്റ്റ് ബെയ്‌സ്ഡ് സംവിധാനം  നിര്‍ത്തലാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇത്തരം ടെണ്ടറുകളില്‍ പ്രീ ക്വാളിഫിക്കേഷന്‍ ലിസ്റ്റിലുള്ള കരാറുകാര്‍ കാണിച്ചിട്ടുള്ള തുകയില്‍ നിന്ന് 50 ശതമാനം വരെ ഉയര്‍ന്ന നിരക്കില്‍ ടെണ്ടര്‍ നല്‍കുന്ന കരാറുകാര്‍ക്ക് കരാര്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു.വാട്ടര്‍ അതോറിറ്റിയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേരളത്തിന് പുറത്തുള്ള വന്‍കിട കരാറുകാരായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ കോടിക്കണക്കിന് രൂപ കൊള്ളയടിക്കാന്‍ സാഹചര്യമുണ്ടാക്കുന്ന   ഈ സംവിധാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ മന്ത്രി റോഷി അഗസ്റ്റിയന് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയത്.
കരാറുകാരുെടെ ഈ ആവശ്യം അംഗീകരിച്ച വകുപ്പു മന്ത്രിയെ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍ വി കുഞ്ഞിമുഹമ്മദും സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയനും ഒരു പ്രസ്താവനയില്‍ അഭിനന്ദിച്ചു.