അഹമ്മദാബാദ് കേസ് വിധി ഞെട്ടിക്കുന്നത് പോപുലര്‍ ഫ്രന്റ് തിരൂരില്‍ പ്രതിഷേധം സംഘടിച്ചു
തിരൂര്‍ :- രാജ്യത്തിൻ്റെ ചരിത്രത്തിൽ കേട്ടുകേഴ്‌വിയില്ലാത്തവിധമുള്ള ഒരു വിധി പ്രസ്താവനയാണ് അഹമ്മദാബാദ് കേസിൽ ഉണ്ടായിട്ടുള്ളതെന്നും കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ജയിലിൽ കഴിഞ്ഞിരുന്ന ആളുകളെപ്പോലും, നീതിപൂർവ്വമായ വിചാരണയ്ക്കുള്ള സാഹചര്യം അനുവദിക്കാതെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത് നീതിയുടെ പ്രത്യക്ഷ നിഷേധമാണെന്നും,
ഇത് കേസിലെ ശിക്ഷാ വിധിയല്ല; ഭരണകൂടത്തിന്റെ കൂട്ടക്കൊലയാണ്. നീതിനിഷേധത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പോപുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയ കമ്മിറ്റി തിരൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

അധികാരത്തിൻ്റെ സ്വാധീനം ഉപയോഗപ്പെടുത്തി ഏജൻസികളെയും നീതിന്യായ സംവിധാനത്തെയും തങ്ങളുടെ വംശീയമായ പകപോക്കലുകൾക്ക് ഭരണകൂടം ഉപയോഗപ്പെടുത്തുന്നത് വർധിച്ചിരിക്കുന്നു. ഇത് പൗരന്മാർക്ക് രാജ്യത്തെ നിയമസംവിധാനങ്ങളിൽ ഉള്ള വിശ്വാസത്തെ ദുർബലപ്പെടുത്തും. പൗരവകാശങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം വിധികൾക്കെതിരെ ജനാധിപത്യ പ്രതിഷേധങ്ങൾ രൂപപ്പെടേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഭരണഘടനയിലെ അവകാശങ്ങൾ പൗരന്മാർക്ക് ലഭ്യമാകുകയുള്ളൂ എന്നും പ്രതിഷേധം മുന്നറിയിപ്പ് നല്‍കി. താഴെപാലത്തു നിന്നും തുടങ്ങിയ പ്രകടനം തിരൂര്‍ നഗരം ചുറ്റി സെന്‍ട്രല്‍ jenctionil സമാപിച്ചു. തിരൂര്‍ ഏരിയ പ്രസിഡണ്ട് അഹമ്മദ് കബീര്‍, സെക്രട്ടറി യഹിയ അന്നാര ഫൈസല്‍ ബാബു, അബ്ദു പയ്യനങ്ങാടി എന്നിവർ നേതൃത്വം നല്‍കി.