നിരവധി മോഷണ കേസുകളിൽ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കളെ താനൂർ പോലീസ് പിടികൂടി.
താനൂർ: കേരളത്തിലെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണം നടത്തി മോഷണ പരമ്പരകൾ സൃഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദ് എന്ന അബ്ദുൽ ഹമീദിനെ യും താനാളൂർ പഞ്ചായത്ത് കുണ്ടുങ്ങൽ വാടകവീട്ടിൽ വീട്ടിൽ താമസിക്കുന്ന ആഷിക് എന്നയാളെയും പഴുതടച്ചും തന്ത്രപരമായും നടത്തിയ അന്വേഷണത്തിലൂടെതാനൂർ പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ് പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ എസ് .ഐ മാരായ ശ്രീജിത്ത് എൻ,ഹരിദാസ് , സുബൈർ താനൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളായ ഇൻസ്പെക്ടർ ഹണി കെ.ദാസ് .സീനിയർ സിപിഒ ,സലേഷ് കെ ,ജിനേഷ്, സബറുദ്ദീൻ .എം പി. , ആൽബിൻ അഭിമന്യു ,വിപിൻ ,എന്നിവരടങ്ങുന്ന സംഘം പിടികൂടി.
കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി താനൂർ ശോഭ പറമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മുരളീദരൻ എന്നയാളുടെ അടച്ചിട്ട വീട്ടിൽ മുൻ ഭാഗം വാതിൽ കുത്തി തുറന്നു ഹമീദ് ഇൻവെർട്ടർ മോഷണം ചെയ്തു കൊണ്ട് പോകുകയും ചെയ്തതിന് താനൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്തു അന്വേഷണം നടത്തുകയും മോഷ്ടാവിനെ തിരിച്ചറിയുന്നതിനായി നിരവധി വാഹനങ്ങളും ,സി.സി ടീവി ക്യാമറകളും പരിശോധിച്ചതിലും മറ്റും മോഷ്ടാവ് സുഡാനി ഹമീദ് എന്ന .അബ്ദുൽ ഹമീദ് ആണെന്ന് പോലീസ് കണ്ടെത്തുകയും മോഷ്ടിക്കുന്നതായി ഹമീദ് വന്നിറങ്ങിയത് വാഹനത്തിലാണ് എന്ന് മനസ്സിലാക്കിയ പോലീസ് വാഹനം സ്കോർപിയോ ആണ് എന്ന് കണ്ടെത്തുകയും സമാനതയുള്ള നിരവധി സ്കോർപിയോ വാഹനങ്ങൾ പരിശോധിച്ചിരുന്നതും പ്രതികൾ ഉപയോഗിച്ചിരുന്ന സ്കോർപിയോ വാഹനം അന്വോഷണ സംഘത്തിന്റെ ശ്രദ്ധയിൽ പെടുകയും പരിശോധന നടത്തുകയും ചെയ്തതിൽ പ്രതികളെ പിടികൂടുകയായിരുന്നു
കുറ്റകൃത്യം ചെയ്തതായി പ്രതികൾ സമ്മതിക്കുകയും ഹമീദ് നിലവിൽ കർണാടകയിലെ മംഗലാപുരത്തും തമിഴ്നാട്ടിലെ സേലത്തുo . ആണ് ഒളിവിൽ കഴിയുന്നത് എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം മോഷ്ടാവ് ഹമീദിനെ അന്വേഷിച്ച് മംഗലാപുരത്ത് പോയി തിരച്ചിൽ നടത്തിയെങ്കിലും ആസമയം പ്രതി പോലീസിന്റെ നീക്കം മനസ്സിലാക്കി തമിഴ്നാട്ടിലെ സേലത്തേക്ക് കടന്ന് കളയും ചെയ്തിരുന്നു തുടർന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ അന്വേഷനസംഘം അബ്ദുൽ ഹമീദ് വയസ്സ് 38,, കൂറ്റൻ പാറ വീട്, പട്ടിക്കാട്, പെരിന്തൽമണ്ണ, ആഷിഖ് വയസ്സ് 32, ചാലിയിൽ കടവത്, പള്ളിക്കൽ ബസാർ, കൊണ്ടോട്ടി എന്നിവരെ പിടികൂടുകയും ചെയ്തു .
ഹമീദിന് നിലവിൽ . പരപ്പനങ്ങാടി , താനൂർ,നിലമ്പൂര് , പട്ടാമ്പി, ആലത്തൂര് ,തൃത്താല, ആലത്തിയൂർ, ഒറ്റപ്പാലം, കോഴിക്കോട്, കോങ്ങാട് നല്ലളം ,കൊണ്ടോട്ടി,മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കളവു കേസുകൾ നിലവിലുണ്ട്.കൂടാതെ മോഷ്ടാവിന്റെ കുറ്റ സമ്മതപ്രകാരം തിരൂര്, പെരുന്തല്ലൂർ ,പൊന്നാനി ഈശ്വരമംഗലം , കോട്ടത്തറ, തുടങ്ങിയ സ്ഥലങ്ങളിലും ജില്ലക്ക് പുറത്തും .മോഷണം നടത്തിയതായി അറിവായിട്ടുണ്ട്
കേസുകൾക്ക് ഹാജരാവാതെ മുങ്ങി നടക്കുന്നതിനാൽ കോടതി ഹമീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളുമാണ്.
ഓൺലൈനിലൂടെ പഴയ വാഹനങ്ങൾ വാങ്ങുകയും പകൽസമയങ്ങളിൽ ഈ വാഹനങ്ങളിൽ യാത്ര ചെയ്ത് റോഡരികിലുള്ള വീടുകൾ നിരീക്ഷിച് അടച്ചിട്ട വീടുകൾ മനസ്സിലാക്കി ആണ് മോഷ്ടാക്കൾ മോഷ്ടിച്ചു കൊണ്ടിരുന്നത്.. പ്രതികളായ ആഷിക്കിന് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ കൊലപാതക കേസും ഹമീദിനു മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസിലും ഉൾപ്പെട്ടവരാണ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും