ചെത്തി നടക്കാൻ ബുള്ളറ്റുകളും ബൈക്കുകളും മോഷണം നടത്തിയ മോഷ്ടാക്കളെ താനൂർ പോലീസ് പിടികൂടി.

താനൂർ: ഒഴൂർ പരിസരങ്ങളിൽ  തുടരെ തുടരെ  മോഷണം  നടത്തി  പോലീസിനെ  കബളിപ്പിച്ചു നടന്ന  വിരുതൻമാരെയാണ്  താനൂർ  dysp മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിൽ   സബ് ഇൻസ്‌പെക്ടട് ശ്രീജിത്ത്‌  എൻ,  സീനിയർ സി പി ഒ സലേഷ്, സബറുദ്ധീൻ, കൃഷ്ണപ്രസാദ്, നവീൻബാബു, പങ്കജ് എന്നിവരടങ്ങിയ  അന്വേഷണ സംഘത്തിന്റെ  പിടിയിലായത്. ബൈക്കുകൾ മോഷണം നടക്കുന്നതിനാൽ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സേസെടുത്ത് അന്വോഷണം ഊർജിതമാക്കുകയും   കേസന്വേഷണം താനൂർ Dysp യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കുകയും ചെയ്തിരുന്നു  മോഷണം പോകുന്ന ബൈക്കുകൾ താനൂർ പോലീസ്‌ സ്റ്റേഷനിലെ   നിശ്ചിത പ്രദേശത്തു നിന്നും ആയതിനാൽ പോലീസ് രഹസ്യമായി പ്രതികളെ കുടുക്കുന്നതിനായി രാത്രികാലങ്ങളിൽ പുലരുവോളം തുടർച്ചയായി നാട്ടുകാരുടെ സഹായത്തോടെ വല വിരിച്ച് കാത്തിരിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പോലീസിന്റെ പിടിയിലായത്.

മുമ്പ് താനൂർ  പോലീസ് പിടികൂടിയ  കുപ്രസിദ്ധ  മോഷ്ടാവ് ഷാജഹാന്റെ  മകനായ മുഹമ്മദ്‌ യാസിർ വയസ്സ് 19, കൂട്യമാക്കാനാകത്തു വീട്, ഒഴുർ,   ഉം 10ആം ക്ലാസ്സ്‌ വിദ്യാർഥിയും  ചേർന്നാണ് ബുള്ളറ്റുകളും ബൈക്കുകളും മോഷ്ടിച്ചത്. മോഷ്ടിച്ച ഒരു ബൈക്കിന് താനൂരിൽ  നിന്നും  നമ്പർ പ്ലേറ്റ് മാറ്റിയതായും തിരൂരിൽ  നിന്ന്  ഡ്യൂപ്ലിക്കേറ്റ് കീ  ഉണ്ടാക്കിയതായും  പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചാവി ഇല്ലാതെ സ്റ്റാർട്ട്‌ ആക്കുന്ന വിധം  പഠിച്ച ശേഷം  ബൈക്ക്  മോഷ്ടിക്കുകയും ഉടനെതന്നെ  നമ്പർ  മാറ്റി ഡ്യൂപ്ലിക്കേറ്റ് കീ  ഉണ്ടാക്കി വിൽപ്പന  നടത്തുന്നതിനായി ഒളിപ്പിച്ചു വെക്കുകയുമായിരുന്നു മോഷ്ടാക്കളുടെ പതിവ്  . സ്കൂളിൽ  പോകാനും  ടൂർ  പോകാനും  മോഷ്ടിച്ച ബൈക്ക് നമ്പർ  മാറ്റി ഉപയോഗിച്ച് വന്നിരുന്നു. മോഷ്ടാവിനെ ഇന്ന്  കോടതിയിൽ ഹാജരാക്കും.