Fincat

അഹമ്മദാബാദ് കേസ് വിധിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി

താനൂർ: രാജ്യത്തിൻ്റെ ചരിത്രത്തിൽ കേട്ടുകേഴ്‌വിയില്ലാത്തവിധമുള്ള വിധി പ്രസ്താവിച്ച അഹമ്മദാബാദ് കേസ് വിധിക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ താനൂർ, മൂലക്കൽ, താനാളൂർ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി, കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ജയിലിൽ കഴിഞ്ഞിരുന്ന ആളുകളെപ്പോലും, നീതിപൂർവ്വമായ വിചാരണയ്ക്കുള്ള സാഹചര്യം അനുവദിക്കാതെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്

നീതിയുടെ പ്രത്യക്ഷ നിഷേധമാണെന്നും
ഇത് കേസിലെ ശിക്ഷാ വിധിയല്ല; ഭരണകൂടത്തിന്റെ കൂട്ടക്കൊലയാണ് എന്നും പ്രകടനക്കാർ പറഞ്ഞു,ഡിവിഷൻ കൗൺസിൽ അംഗങ്ങളായ, കുഞ്ഞിമുഹമ്മദ്, നാസർ ബാപ്പു , അബ്ദുറഹ്മാൻ തന്നാളൂർ , ഗഫൂർ താനൂർ,സിദ്ധീഖ് മൂലക്കൽ , അഷ്‌റഫ്‌ താനൂർ , ഫഹദ് ടൗൺ എന്നിവർ നേതൃത്വം നൽകി.

അഹ്‌മദാബാദ് കോടതി വിധിക്കെതിരെ പോപുലർ ഫ്രണ്ട് താന്നൂരിൽ നടത്തിയ പ്രതിഷേധം.