Fincat

വിദൂരവിദ്യാഭ്യാസ ഓഫീസിന്റെ പൂട്ട് തകർത്ത് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്നു; പ്രതി പിടിയിൽ

മലപ്പുറം: മങ്കടയിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി തച്ചറകുന്നുമ്മൽ അൻഷാദ് (24) ആണ് പിടിയിലായത്. മങ്കട പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

1 st paragraph

മങ്കട ടൗണിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഫീസിന്റെ പൂട്ട് തകർത്ത് ആറ് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണും കവർന്ന കേസിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2nd paragraph

രാവിലെ മങ്കടയിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. സ്ഥാപനത്തിന്റെ പൂട്ടും, ഓഫീസ് മുറിയിലെയും മറ്റും ഗ്ലാസ് വാതിലുകളും, മേശവലിപ്പുകളും തകർത്ത നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ മങ്കട പോലീസിനെ വിവരമറിയിക്കുകയായിരുന്നു.