നഗരസഭാ അധ്യക്ഷന്മാര്ക്കും പേഴസണല്‍ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാം; ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: നഗരസഭാ അധ്യക്ഷന്മാര്ക്ക് ഇഷ്ടമുള്ളവരെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നേരത്തേ എല്‍ഡിസി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്.

മന്ത്രിമാരുടെ പേഴ്സണല്‍ നിയമനത്തിനെതിരെ ഗവര്‍ണര്‍ നിലപാടെടുത്തിന് പിന്നാലെയാണ് പുതിയ നിയമന നീക്കം. ജോലിഭാരം കൂടുതലായത് കൊണ്ടാണ് പിഎമാരെ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുന്‍സിപ്പല്‍ ചേംബര്‍ ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു.