കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
പെരിന്തല്‍മണ്ണ: കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഏലംകുളം പഞ്ചായത്ത് കുന്നക്കാവ് മല്ലിശ്ശേരി മലയങ്ങാട് താമസിക്കുന്ന ഇല്ലിക്കല്‍ മൊയ്തീന്റെ മകന് അന്‍സില്‍ (18) ആണ് മരിച്ചത്.
ഇന്നലെ കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. മാതാവ്: ആയിശ. സഹോദരങ്ങള്‍: അസ്ഹറുദ്ദീന്, അന്‍സിയ.