ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ ജില്ലാ ലയന സമ്മേളനം

മലപ്പുറം: കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ   പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ദ്ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു.
മലപ്പറത്ത് സ്വര്‍ണ്ണ വ്യാപാരികളുടെ ജില്ലാ ലയന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുിരുന്നു അദ്ദേഹം.സ്വര്‍ണ്ണ മേഖലയിലെ അനാരോഗ്യകരമായ കിടമത്സരം അവസാനിപ്പിക്കാന്‍  ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണവില നിര്‍ണയത്തെ സംബന്ധിച്ചുള്ള ചിലരുടെ നിലപാട് തെറ്റിദ്ധാരണമൂലമാണ്.എകെജി എസ് എം എ  വളരെ സുതാര്യമായ നിലയില്‍ നിര്‍ണയിച്ചറിയിക്കുന്ന വിലനിലവാരം കേരളത്തിലെ മുഴുവന്‍ വ്യാപാരികളും അംഗീകരിക്കുന്നതാണ്.
സംഘടനയില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ വരും ദിവസങ്ങളില്‍ എകെജിഎസ്എംഎ യിലേക്ക് വന്നുചേരുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി ടി. അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ ലയന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി മുഖ്യ അതിഥിയായിരുന്നു. എകെജിഎസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ലയന പ്രഖ്യാപനം നടത്തി. സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്.അബ്ദുല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി.
ജി എസ് ടി, എച്ച് യു ഐ ഡിസംബന്ധിച്ച് ചാര്‍ട്ടേര്‍സ് അക്കൗണ്ടന്റ് കൃഷ്ണകുമാര്‍ ഉണ്ണി ക്ലാസടുത്തു.
മുന്‍ പ്രസിഡന്റ് ബി. ഗിരിരാജന്‍, ജില്ലാ രക്ഷാധികാരി പി കെ . അയമു ഹാജി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍ടികെ.ബാപ്പു, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി. അക്ബര്‍, പി. അഹമ്മദ് മജസ്റ്റിക്, കെ.ടി. അബൂബക്കര്‍, കെവി എം. കുഞ്ഞി,റോയി പാലത്തറ, സിവി. കൃഷ്ണദാസ്, ബി.പ്രേമാനന്ദ്, കണ്ണന്‍ ശരവണ, ബിന്ദു മാധവ് , സ്‌കറിയാച്ചന്‍, നവാസ് പുത്തന്‍ വീട്, കുഞ്ഞി മുഹമ്മദ്, നൗഷാദ് കളപ്പാടന്‍, എസ്. പളനി, എം. ബാലന്‍, സി എച്ച്. ഇസ്മായില്‍, എംസി.റഹീം, എന്‍ വി. പ്രകാശ്, നസീര്‍, പുന്നക്കല്‍ ,എം. മുസ്തഫ, കെ.വി.മോഹനന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.