റോഡരികിലെ അനധികൃത കയ്യേറ്റം നിയന്ത്രിക്കണം-കെട്ടിടം ഉടമകള്‍
മലപ്പുറം : വാടക കെട്ടിടങ്ങള്‍ക്കും വ്യാപാരികള്‍ക്കും കനത്ത നഷ്ടമുണ്ടാക്കും വിധം റോഡരികിലെ അനധികൃത നിര്‍മ്മാണവും ലൈസന്‍സില്ലാത്ത വ്യാപാരവും നിയന്ത്രിക്കണമെന്ന് കേരളം ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി പഴേരി ഷെരീഫ് ഹാജി (പ്രസിഡന്റ് ), ജി.നടരാജന്‍ പാലക്കാട് (ജനറല്‍ സെക്രട്ടറി), പി.പി.അലവിക്കുട്ടി മലപ്പുറം (വര്‍ക്കിംഗ് സെക്രട്ടറി), തയ്യില്‍ ഹംസ കോഴിക്കോട് (ട്രഷറര്‍), സലാഹുദ്ദീന്‍ കണ്ണൂര്‍, കെ.എസ്.മംഗലം, കെ.വി.അബ്ദുറഹിമാന്‍ ഹാജി കാസര്‍കോഡ്, എം.എസ്.പ്രേംകുമാര്‍ തൃശൂര്‍, പി.എം.ഫാറൂഖ് കാഞ്ഞങ്ങാട്, പി.കെ.ഫൈസല്‍ കോഴിക്കോട് (വൈസ്പ്രസിഡന്റ്മാര്‍), ചങ്ങരംകുളം മൊയ്തുണ്ണി, അഡ്വ.ജനില്‍ ജോണ്‍, അലിക്കുഞ്ഞ് കൊപ്പന്‍ പട്ടാമ്പി, ചന്ദ്രന്‍ മണാശ്ശേരി, കെ.വി.ഗഫൂര്‍ തൃശൂര്‍ (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. എം.ഹമീദ്ഹാജി കാഞ്ഞങ്ങാട്, റീഗിള്‍ മുസ്തഫ, മുഹമ്മദ് യൂനുസ് പെരിന്തല്‍മണ്ണ, എം.മമ്മിക്കുട്ടി മാസ്റ്റര്‍ തൃത്താല, ഉമ്മര്‍ സബാന, കെ.ആലിക്കോയ ഹാജി, ബഷീര്‍ തൃശൂര്‍, കെ.ടി.അബ്ദുള്ളക്കുട്ടി പട്ടാമ്പി, കെ.മുഹമ്മദ്കുട്ടി ഒറ്റപ്പാലം, സി.ടി.കുഞ്ഞോയി കൊടിയത്തൂര്‍, പുത്തൂര്‍മഠം മുഹമ്മദ്, മനാഫ് ലിയാക്കത്ത്, പ്രസന്നന്‍ ഇരിഞ്ഞാലക്കുട എന്നിവര്‍ പ്രസംഗിച്ചു.
2022 മാര്‍ച്ച് 31 വരെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തും. കൊവിഡ് കാലത്തെ വിവിധ സെസ്സുകളുടെ കുടിശ്ശിക പിരിവില്‍ ഇളവ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍, ബില്‍ഡിംഗ് ഓണേഴ്‌സ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഇബ്രാഹിം ഹാജി കോഴിക്കോട് ജില്ലാ ജോ.സെക്രട്ടറി, ടി.കെ.ആസാദ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.