റോഡ് പുനരുദ്ധാരണത്തിന് സർക്കാർ പ്രഖ്യാപിച്ച തുകയിൽ 30.89 കോടി രൂപ ലഭിക്കാൻ ബാക്കി. ജില്ലാ പഞ്ചായത്ത് ബില്ല് സമർപ്പിക്കാൻ കഴിയാതെ പ്രതിസന്ധിയിൽ


മലപ്പുറം: സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും റോഡ് പുനരുദ്ധാരണ പദ്ധതിയിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 35. 6 3 കോടി രൂപയിൽ ലഭിച്ചത് 4 .7 4 കോടി രൂപ മാത്രം. 30.8 9 കോടി രൂപയും ലഭിക്കാൻ ബാക്കി. ഇതുകാരണം ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാൻ കഴിയാതെ കുടുങ്ങി.
2021 –22 സാമ്പത്തിക വർഷത്തെ ബജറ്റിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന് സർക്കാർ വകയിരുത്തിയിരുന്ന തുക 29 -42 കോടി രൂപയായിരുന്നു – പിന്നീട് 20% സ്പിൽ ഓവർ പ്രവർത്തികൾക്ക് ആവശ്യമായ തുകയായ 6 -2 1 കോടി രൂപ കൂടി നൽകും എന്ന് അറിയിപ്പ് വന്നു. അതുപ്രകാരം ആകെ 35 -63 കോടി രൂപക്കുള്ള റോഡ് പുനരുദ്ധാരണ പ്രവർത്തികൾ ആണ് ജില്ലാപഞ്ചായത്ത് ഏറ്റെടുത്തത് – പക്ഷേ ആദ്യഗഡുവായി 2-37 കോടി രൂപയും രണ്ടാം ഗഡുവായി വീണ്ടും 2-37 കോടി രൂപയുമായി ആകെ ഇതുവരെ ലഭിച്ചത് 4.74 കോടി രൂപ മാത്രം – ലഭ്യമായ തുക മുഴുവൻ ചെലവഴിച്ചു കഴിഞ്ഞതിനാൽ പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുവാൻ കഴിയാതെ ജില്ലാപഞ്ചായത്ത് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്.