പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം മന്ത്രി വി അബ്ദുറഹിമാൻ.
തിരുർ: കോവിഡ് മഹാമാരി കാരണം പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി. അബദുറഹിമാൻ പറഞ്ഞു. തിരുരിൽ യുഗാമി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 39 മത് വാഴകുന്നം സ്മാരക അഖില കേരള മായാജാല മൽസരം വിസ്മയം – 22 വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്യുനതയിൽ നിന്ന് പ്രാവിനെ പറത്തിയാണ്
മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
39 വർഷമായി മാജിക് ആചാര്യൻ വാഴകുന്നം നമ്പുതിരിയുടെ സ്മരണാർത്ഥം നടക്കുന്ന യുഗാമി ട്രോഫി മത്സരത്തിന് ആദ്യമായാണ് മലപ്പുറം ജില്ല വേദിയാവുന്നത്. ജൂനിയർ ,സീനിയർ, വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ
ദക്ഷിണേന്ത്യയിലെ 300ൽ പരം മജീഷ്യൻമാർ
പങ്കെടുത്തു മൽസരത്തിൽ സീനിയർ വിഭാഗത്തിൽ ഹരിദാസ് തൃശൂർ ശശി വയനാട് ശ്രീജയ് നന്മണ്ട കോഴിക്കോട് എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജുനിയർ വിഭാഗത്തിൽ അഭിരുപ് പാലക്കാട്, തീർത്ഥ ത്രിശുർ , വിസ്മയ വയനാട് എന്നിവർ ഒന്നും, രണ്ടും, മുന്നും സ്ഥാനം നേടി. കുറുക്കോളി മൊയ്തിൻ എം.എൽ.എ അദ്ധ്യക്ഷനായി. തഹസിൽദാർ പി, ഉണ്ണി, ഡി.വൈ.എസ്.പി. വി.വി. ബെന്നി, തിരുർ പോലിസ് സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് .തിരൂർ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി പി.പി. അബ്ദുറഹിമാൻ പ്രമുഖ മാന്ത്രികൻ സാംമ്രാജ് , ഇന്റർനാഷണൽ മാജിക് ഫിസം അവാർഡ് വിന്നർ ധനാനിധി, കോയമ്പത്തൂർ
മജീഷ്യൻ നിലമ്പൂർ പ്രദിപ് കുമാർ ,
കെ.പി.ആർ തിരുർ, മുജീബ് താനാളൂർ, ബഷീർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന മാന്ത്രികരെ ആദരിച്ചു.
തുടർന്ന് വിസമയ സന്ധ്യയിൽ തെന്നിന്ത്യയിലെ പ്രമുഖ മാന്ത്രികർ പങ്കെടുത്തു.
രാവിലെ നടന്ന മത്സരങ്ങൾ .ടി.വി. അവതാരകനായ രാജ് കലേഷ് ഉദ്ഘാടനം ചെയ്തു. ജലിൽ തിരുവേഗപുറ, നാരായണൻ യുഗാമി, മനു മാങ്കൊമ്പ്, സുൽഫി കോട്ടക്കൽ എന്നിവർ സംസാരിച്ചു.