തിരൂരിലെ റെ​യി​ല്‍​വേ സി​ഗ്ന​ല്‍ ബോ​ക്സു​ക​ളി​ല്‍​ നി​ന്ന്​ വ​യ​ര്‍ മോ​ഷ്ടിച്ചു; എ​ട്ടു​പേ​ര്‍ പിടിയിൽ


മലപ്പുറം: റെയില്‍വേ സിഗ്നല്‍ ബോക്‌സുകളില്‍ നിന്ന് വയര്‍ മോഷ്ടിച്ച ഏട്ട് അംഗ സംഘം പിടിയില്‍. തിരൂര്‍ സ്വദേശി ഷിജു, വാവന്നൂര്‍ സ്വദേശി അഷ്‌റഫ് അലി, മരുതൂര്‍ സ്വദേശി ജബ്ബാര്‍, മുണ്ടൂര്‍ക്കര സ്വദേശി സുജിത്, ഓങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ, പട്ടാമ്ബി സ്വദേശി സുബൈര്‍ എന്നിവരാണ് പിടിയിലായത് ഷൊര്‍ണൂര്‍ റെയില്‍വേ  പോലീസും പാലക്കാട് ക്രൈം ഇന്റലിജന്‍സ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ രണ്ട് മാസത്തോളമായി പട്ടാമ്പി പള്ളിപ്പുറം, കുറ്റിപ്പുറം, തിരുനാവായ, തിരൂര്‍,പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളുടെ അടുത്തുള്ള സിഗ്നല്‍ ബോക്‌സുകളില്‍നിന്ന് ചെമ്പ് കമ്പി മോഷണം തുടര്‍ച്ചയായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്.

മോഷ്ടിച്ച ചെമ്പ് കമ്പികള്‍ പ്രതികള്‍ ഞാങ്ങാട്ടിരിയിലെയും കൂമക്കല്ലിലെയും ആക്രി കടകളിലാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.