മുചക്ര വാഹനം; രണ്ടാംഘട്ടം വിതരണം ചെയ്തു
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സൈഡ് വീല്‍ ഘടിപ്പിച്ച മുചക്ര വാഹനത്തിന്റെ രണ്ടാംഘട്ടം വിതരണം ചെയ്തു. എസ്.സി.പി വിഭാഗത്തില്‍പെട്ട ഒമ്പത് പേര്‍ക്കാണ് ഇന്നലെ വാഹനം കൈമാറിയത്. വിതരണോത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാ യിൽ മൂത്തേടത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് എം.കെ റഫീഖ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ ഷറീന ഹസീബ്, എന്‍.എ കരീം, അംഗങ്ങളായ കെ.ടി അഷ്റഫ്, ടി.പി ഹാരിസ്, റൈഹാനത്ത് കൂറുമാടന്‍, വി.പി ജസീറ, മൂര്‍ക്കത്ത് ഹംസ, സുഭദ്ര ശിവദാസന്‍, ഷഹര്‍ബാനു, സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ് പങ്കെടുത്തു. പദ്ധിതി നിര്‍വ്വഹണം പൂര്‍ത്തിയാകുന്ന മുറക്ക് മൂന്നാംഘട്ടം വിതരണം ഉടന്‍ നടക്കും.