പയ്യനങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ച് യുവാവ് മരിച്ചു
മലപ്പുറം: തിരൂരില്‍ പയ്യനങ്ങാടി വാഹനാപകടത്തില്‍ യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ പയ്യനങ്ങാടിയില്‍ ഉച്ചക്ക് ശേഷമാണ് അപകടം.നടന്നത് ബൈക്ക് യാത്രികനായ മേനാത്തിയിൽ ഹാരിസ് (കുഞ്ഞാപ്പുട്ടി ) ന്റെ മകൻ മുഹമ്മദ് അര്‍ഷിക് (19) ആണ് മരിച്ചത്.

നിയന്ത്രണംവിട്ട കാര്‍ ബൈക്കിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു പേര്‍ ഓട്ടോ യാത്രക്കാരാണ്. ഇരുവരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ ഡ്രൈവര്‍ മദ്യപിച്ചു വാഹനമോടിച്ചാണ് അപകടം നടക്കാന്‍ കാരണമെന്ന് നാട്ടുകാർ..